Post Category
സെലിബ്രിറ്റി കമ്പവലി മത്സരം സെപ്റ്റംബര്‍ 11ന്
ഓണാഘോഷപരിപാടികളുടെ ഭാഗമായി സെലിബ്രിറ്റി കമ്പവലി മത്സരം സെപ്റ്റംബര്‍ 11ന് വൈകുന്നേരം നാല് മണിക്ക് മാനാഞ്ചിറ സ്‌ക്വയറില്‍ നടക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍, കലക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, പ്രസ് ക്ലബ് എന്നീ ടീമുകള്‍ പങ്കെടുക്കും. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. പങ്കെടുക്കുന്നതിനുള്ള അപേക്ഷ സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ info@sportscouncilkozhikode.com എന്ന മെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - ഫോണ്‍ 9495891472.
date
- Log in to post comments