Skip to main content

വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി പരിശോധന നടത്തി. നിയമ ലംഘനം നടത്തിയ 74 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് 112000 രൂപ പിഴ ഈടാക്കി. ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാലും പായ്ക്കറ്റിനു പുറത്ത് പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്തതിനാലുമാണ് വ്യപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തത്. പിഴ ഒടുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. 

 

മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പ്പന നടത്തുക, നിര്‍മാതാവിന്റ വിലാസം, ഉല്‍പന്നം, പായ്ക്ക് ചെയ്ത തിയ്യതി, അളവ്, തൂക്കം, പരമാവധി വില്‍പ്പന വില, തുടങ്ങിയവ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തുക, എം.ആര്‍.പി യെക്കാള്‍ അധിക തുക ഈടാക്കുക. വില തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഈ മാസം ഒന്നിന് ആരംഭിച്ച പരിശോധനകള്‍ ഏഴാം തിയ്യതി വരെ തുടരും. രണ്ട് സ്‌ക്വാഡുകളായാണ് പരിശോധനകള്‍ നടത്തുന്നത്. ഫോണ്‍: 0495 237420.

date