Skip to main content
ചെല്ലാനം സി. ഡി. എസിൽ ആരംഭിച്ച ഓണ വിപണി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എൽ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കുടുംബശ്രീ ഓണം വിപണികൾക്ക് തുടക്കം ജില്ലാ തലത്തിലും സി. ഡി. എസ് തലത്തിലും നിരവധി സ്റ്റാളുകൾ 

 

കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന വിഭവങ്ങൾക്ക് വിപണി ഒരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കുടുംബശ്രീ ഓണം വിപണികൾക്ക് തുടക്കമായി. അഞ്ചു കോടി രൂപയുടെ വിറ്റുവരവാണ് ഓണ വിപണന മേളകളിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.

 ജില്ല തലത്തിൽ സപ്ലൈക്കോ ഓണം ഫെയറിനോട് അനുബന്ധിച്ചും സി. ഡി. എസ് തലങ്ങളിലുമാണ് ഓണം വിപണി പ്രവർത്തിക്കുന്നത്. ഇതിന് പുറമെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം ഭക്ഷണമുണ്ടാക്കി നൽകുന്ന ഫൂഡ് കൗണ്ടറും ആരംഭിച്ചിട്ടുണ്ട്. ഓണം വിപണിയായ എറണാകുളത്തപ്പൻ ഗ്രൗണ്ടിലും ആലുവയിൽ കരുണ ചാരിറ്റബിൾ ട്രസ്റ്റിന് സമീപവുമാണ് കുടുംബശ്രീ ജില്ലാ വിപണികൾ പ്രവർത്തിക്കുന്നത്. വൈപ്പിൻ ഫെസ്റ്റ് നടക്കുന്ന കുഴിപ്പള്ളി ബീച്ചിലും കുടുംബശ്രീയുടെ പ്രത്യേക കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. 

പ്രാദേശിക തലത്തിൽ സി. ഡി. എസുകളുടെ നേതൃത്വത്തിൽ ആണ് ഓണ വിപണികൾ പ്രവർത്തിക്കുന്നത്. പ്രാദേശിക കുടുംബശ്രീ കൂട്ടയ്മകൾ തയ്യാറാക്കുന്ന വിഭവങ്ങൾക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തിൽ ആണ് ഓണ വിപണി പ്രവർത്തിക്കുന്നത്.

കുടുംബശ്രീ  ജില്ലയിലാകെ 102  സിഡിഎസ് തല ഓണ വിപണന മേളകളുമാണ് നടത്തുന്നത്.  കുടുംബശ്രീയുടെ ചെറുകിട സംരംഭ യൂണിറ്റുകളുടേയും ആക്ടിവിറ്റി ഗ്രൂപ്പുകളുടേയും ജെ.എൽ.ജി ഗ്രൂപ്പുകളുടേയും ഉൽപ്പന്ന വിപണനവും  പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയും ആണ് കുടുംബശ്രീ ഓണം വിപണമേളകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലയിൽ 3000 ത്തോളം സംരംഭ ഗ്രൂപ്പുകളും 3000 ത്തോളം ജെ എൽ ജി ഗ്രൂപ്പുകളും ഓണം മേളകളുടെ ഭാഗമാവും.

date