Skip to main content

മഹാബലിയും രാമായണ കഥാപാത്രങ്ങളും അരങ്ങിലെത്തുന്ന തോല്‍പ്പാവക്കൂത്ത് ഇന്ന് ശംഖുമുഖത്ത്

മഹാബലി ചരിതവും രാമായണത്തിലെ കഥാപാത്രങ്ങളും അരങ്ങിലെത്തുന്ന തോല്‍പ്പാവക്കൂത്ത് ഇന്ന് ( സെപ്തംബര്‍ 11) ശംഖുമുഖത്ത് നടക്കും. തോലുകൊണ്ട് ഉണ്ടാക്കിയ പാവകളുപയോഗിച്ച് നിഴല്‍ക്കൂത്തായി നടത്തുന്ന പരിപാടി പാലക്കാട് നിന്നെത്തുന്ന വിശ്വനാഥ പുലവരും സംഘവുമാണ് അവതരിപ്പിക്കുന്നത്. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന കലാവിരുന്നിന് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകും. 2000 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ഈ കലാരൂപം തനത് ശൈലിയില്‍ കാണാനുള്ള  സുവര്‍ണ്ണാവസരമാണിത്. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണംവാരാഘോഷത്തോടനുബന്ധിച്ചാണ് തോല്‍പ്പാവക്കൂത്ത് അരങ്ങേറുന്നത്.

date