ആധാർ കാർഡ് -വോട്ടർ പട്ടിക ബന്ധിപ്പിക്കൽ: ഹെല്പ് ഡെസ്ക് ക്യാമ്പ് ഉദ്ഘാടനം
ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി ആരംഭിച്ച താലൂക്ക് തല ഹെല്പ് ഡെസ്ക് ക്യാമ്പ് ഉദ്ഘാടനം തോപ്പയിൽ ബീച്ചിലെ കാമ്പുറം ചൈതന്യ അങ്കണവാടിയിൽ ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ ഇതുവരെ എൺപത്തി അയ്യായിരത്തോളം പേർ ആധാർ വോട്ടർ പട്ടികയുമായി ലിങ്ക് ചെയ്തു. ആധാർ വോട്ടർ പട്ടികയുമായി ലിങ്ക് ചെയ്യുന്നതിന് ബി.എൽ.ഒ മാർ വീടുകൾ സന്ദർശിക്കുന്നതും ജനങ്ങളെ സഹായിക്കുന്നതുമായിരിക്കും. വോട്ടർപട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതെന്ന് കലക്ടർ പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് തഹസിൽദാർ എ.എം പ്രേംലാൽ സ്വാഗതവും കോഴിക്കോട് എൽ.ആർ തഹസിൽദാർ ശ്രീകുമാർ സി നന്ദിയും പറഞ്ഞു. ബി.എൽ.ഒ മല്ലിക തുടങ്ങിയവർ പങ്കെടുത്തു.
www.nvsp.in വോട്ടർ ഹെൽപ് ലൈൻ ആപ്പ്, വോട്ടർ പോർട്ടൽ എന്നിവയിലൂടെയും ഓൺലൈനായി ആധാർ ബന്ധിപ്പിക്കാം.
- Log in to post comments