ആനാട് പഞ്ചായത്ത് മാലിന്യമുക്തമാക്കാന്‍ ഹരിതകര്‍മസേന
മാലിന്യ സംസ്‌കരണ രംഗത്തെ നാഴികകല്ലായി ആനാട് ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മസേന രൂപീകരിച്ചു. 42 പേരടങ്ങുന്നതാണ് ഹരിതകര്‍മസേന. ഹരിതസേനയിലെ അംഗങ്ങള്‍ക്ക് ശുചിത്വ മിഷന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടു കൂടി മൂന്നു ദിവസത്തെ പരിശീലനം നല്‍കി. വാര്‍ഡുകളില്‍ നിന്നും ഇവര്‍ സമാഹരിക്കുന്ന അജൈവ വസ്തുക്കള്‍ ആനാട് പഞ്ചായത്തിന്റെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി യൂണിറ്റിലേയ്ക്ക് കൊണ്ടു വരുകയും അവിടെ വച്ച് വിവിധ തരങ്ങളായി വേര്‍തിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാനുമാണ് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നത്. വീടുകളിലെ ഉപയോഗശൂന്യമല്ലാത്ത സാധനങ്ങളും കളിക്കോപ്പുകളും ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നു. ഗ്രാമപഞ്ചായത്തിലെ എല്ലാ ഘടകസ്ഥാപനങ്ങളും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന് 19 വാര്‍ഡുകളിലും കുടുംബശ്രീ എ.ഡി.എസ് കമ്മറ്റികള്‍ക്ക് 300 സ്റ്റീല്‍ പ്ലേറ്റും 300 ഗ്ലാസും മറ്റ് സ്റ്റീല്‍ പാത്രങ്ങളും വാങ്ങി നല്‍കി.
- Log in to post comments