അഗതി രഹിത കേരളം; പോത്തന്‍കോട് പഞ്ചായത്തില്‍ 154 പേര്‍ക്ക് സഹായം
പോത്തന്‍കോട് പഞ്ചായത്തിലെ 154 പേര്‍ക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്തിന്റെ അഗതി രഹിത കേരളം പദ്ധതി. അശരണരായ വ്യക്തികള്‍ക്ക് ആവശ്യാനുസരണം ഭക്ഷണം, കുടിവെള്ളം, മരുന്ന്, ശൗചാലയം, വിദ്യാഭ്യാസം, വസ്ത്രം, വീട്, ഭൂമി എന്നിവ നല്‍കുന്ന പദ്ധതിയാണ് അഗതി രഹിത കേരളം. 2005ല്‍ തുടങ്ങിയ ആശ്രയ പദ്ധതിയില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് അഗതി രഹിത കേരളമെന്ന പേരില്‍ ആവിഷ്‌കരിക്കുന്നത്. 2011 ല്‍ ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടം നടത്തിയിരുന്നു. 2017 ജൂലൈയില്‍ ആരംഭിച്ച പദ്ധതിയുടെ കാലയളവ് 3 വര്‍ഷമാണ്
പദ്ധതി പ്രകാരം ഭൂരഹിതര്‍ ഭവനരഹിതര്‍ ശൗചാലയം ഇല്ലാത്തവര്‍ 150 മീറ്ററിനുള്ളില്‍ കുടിവെള്ളം ലഭിക്കാത്തവര്‍ ഒരംഗത്തിനു പോലും ജോലി ഇല്ലാത്ത കുടുംബം, ശാരീരികമാനസിക വൈകല്യമുള്ളവര്‍, വനിതകള്‍, ഗൃഹനാഥയായ കുടുംബം, പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബം, പ്രായപൂര്‍ത്തിയായ നിരക്ഷരരുള്ള കുടുംബം എന്നിങ്ങനെ ഒന്‍പത് മാനദണ്ഡങ്ങളില്‍ ഏഴെണ്ണമെങ്കിലും ഒത്തു വരുന്ന കുടുംബങ്ങള്‍ ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഇതു കൂടാതെ എട്ട് മാനദണ്ഡങ്ങള്‍ വേറെയും ഉണ്ട് ഗുണഭോക്താവാകാന്‍ അതില്‍ ഒരെണ്ണവും പാലിച്ചിരിക്കണം. ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീക്കാണ് ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാനുള്ള ചുമതല.
അര്‍ഹരായ കുടുംബത്തിന് നീതി സ്‌റ്റോര്‍ വഴി ഭക്ഷണവും മരുന്നും ലഭിക്കും. ഒരു ഗുണഭോക്താവുള്ള കുടുംബത്തിന്ഒരു വര്‍ഷം 6000 രൂപയും രണ്ട് ഗുണഭോക്താക്കളുള്ള കുടുംബത്തിന്ന് പ്രതിവര്‍ഷം 8400 രൂപയും മുന്നോ അതില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 10800 രൂപയുമാണ് ഈ ഇനത്തില്‍ അനുവദിച്ചിരിക്കുന്ന തുക.
ഭവന നിര്‍മ്മാണം ഭവന നവീകരണം, കുടിവെള്ളം തുടങ്ങിയവ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിക്കും. അഞ്ചു ലക്ഷം രൂപയാണ് ഈ വകയില്‍ പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. വസ്ത്രം സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ് ലഭ്യമാക്കുന്നത്.
2005 ലെയും 2011 ലെയും പട്ടികയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കി കൂടുതല്‍ പുതിയ ഗുണഭോക്താക്കളെ കുടി ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആനുകൂല്യം ലഭിക്കാന്‍ ഇതു വഴി സാധിക്കും.
- Log in to post comments