Post Category
ഈര്‍ച്ചമില്‍ തൊഴിലാളികള്‍ക്ക് ബോണസ്
ഈര്‍ച്ചമില്‍(സോമില്‍) തൊഴിലാളികളുടെ ബോണസ് വിതരണം സെപ്റ്റംബര്‍ എഴിന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. 13ദിവസത്തെ ശമ്പളമാണ് ബോണസായി നല്‍കുക. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍, ബോണസ് എന്നിവയില്‍ സംസ്ഥാന തലത്തില്‍ ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ ചൊവ്വാഴ്ച(സെപ്റ്റംബര്‍ ആറിന്) ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
date
- Log in to post comments