Skip to main content

പതിവ് തെറ്റിക്കാതെ ഓണമുണ്ണാൻ എത്തി മന്ത്രി പി. പ്രസാദ്

ആലപ്പുഴ: പതിവ് തെറ്റിക്കാതെ സർക്കാർ വൃദ്ധ മന്ദിരത്തിൽ എത്തി  ഓണമുണ്ട് മന്ത്രി പി. പ്രസാദ്.

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അകോക്ക് ചേർത്തല മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ മുഖ്യാതിഥിയായി. 

ജില്ലാ സാമൂഹ്യനീതി ഓഫീസർ അബീൻ എ.ഒ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനില തിലകൻ, രജനി, വൃദ്ധ മന്ദിരം സൂപ്രണ്ട് ടി. അജിത്ത് കുമാർ, അജീഷ്, സാമൂഹ്യ പ്രവർത്തകരായ പ്രകാശൻ, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. 

ചലച്ചിത്ര സംവിധായകൻ ഛോട്ടാ വിപിനെയും മറ്റ് കലാകാരൻമാരെയും  മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.

date