ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണം ഉത്സവബത്ത
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായ ലോട്ടറി തൊഴിലാളികള്‍ക്ക് ഈ വര്‍ഷത്തെ ഓണം ഉത്സവബത്ത ലഭിക്കുന്നതിന് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ബാങ്ക് പാസ് ബുക്ക്, അക്കൗണ്ട് ബുക്ക് എന്നിവയുമായി നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ക്ഷേമനിധി ഓഫീസര്‍ അിറയിച്ചു. 2018 മാര്‍ച്ച് 31 ന് മുന്‍പ് അംഗങ്ങള്‍ ആയവര്‍ക്കാണ് ഉത്സവബത്ത ലഭിക്കുക. ബാങ്ക് അക്കൗണ്ടില്‍ മാറ്റം വന്നിട്ടുള്ളവര്‍ പുതിയ അക്കൗണ്ട് നമ്പറിന്റെ മതിയായ രേഖകള്‍ സഹിതം ഹാജരാകണം. അഗസ്റ്റ് 10 നകം നേരില്‍ ഹാജരാകുന്നവര്‍ക്ക് മാത്രമേ ഒന്നാംഘട്ടത്തില്‍ ഉത്സവബത്ത ലഭിക്കുകയുള്ളൂ.
നെയ്യാറ്റിന്‍കര ഭാഗ്യക്കുറി സബ് സെന്ററില്‍ ജൂലൈ 26, ഓഗസ്റ്റ് രണ്ട് തീയതികളിലും ആറ്റിങ്ങലില്‍ ജൂലൈ 31, ഓഗസ്റ്റ് ഒന്‍പത് തീയതികളിലും ബാങ്ക്, അംഗത്വ വിശദാംശങ്ങള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
(പി.ആര്‍.പി. 1897/2018)
- Log in to post comments