Post Category
കയര്‍ കേരള വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ന്
ഒക്ടോബര്‍ ഏഴു മുതല്‍ 11 വരെ ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള 2018 രാജ്യാന്തര കയര്‍ പ്രദര്‍ശന വിപണന മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് (ജൂലൈ 20) ഉച്ചയ്ക്ക് ഒന്നിന് ക്ലിഫ് ഹൗസ് വളപ്പിലുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണു പരിപാടി.
വെബ്‌സൈറ്റിലൂടെ ആഭ്യന്തര, വിദേശ വ്യാപാരികള്‍ക്ക് നേരിട്ടു രജിസ്‌ട്രേഷന്‍ നടത്താനാകും. എക്‌സിബിഷനില്‍ പങ്കെടുക്കുന്ന കയര്‍ അനുബന്ധ മേഖലയിലെ കയറ്റുമതി വ്യാപാരികള്‍ക്ക് സ്റ്റാളുകളും ഇതുവഴി ബുക്ക് ചെയ്യാം. കയര്‍ മേഖലയുടെ ആധുനികവത്കരണവും ഉത്പന്ന വൈവിധ്യവത്കരണവും ലക്ഷ്യംവച്ചാണു കയര്‍ കേരള മേള സംഘടിപ്പിക്കുന്നത്.
date
- Log in to post comments