Post Category
കണ്ടശ്ശാംകടവ് ജലോത്സവം ; ആലപ്പാടൻ ചുണ്ടന് ഒന്നാം സ്ഥാനം
കണ്ടശ്ശാംകടവ് ജലോത്സവത്തിൽ നടന്ന ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മൽസരത്തിൽ ആലപ്പാടൻ ചുണ്ടന് ഒന്നാം സ്ഥാനം. ചമ്പക്കുളം ചുണ്ടൻ രണ്ടും സെൻ്റ് ജോർജ് ചുണ്ടൻ മൂന്നാം സ്ഥാനവും നേടി. ചുരുളൻ വള്ളം എ ഗ്രേഡ് ഫൈനൽ മത്സരത്തിൽ താന്നിയൻ ഒന്നാം സ്ഥാനത്തും പൊന്നിടത്തമ്മ രണ്ടാം സ്ഥാനവും ഗോതുരുത് പുത്രൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ചുരുളൻ ഇരുട്ടുകുത്തി വിഭാഗം ബി ഗ്രേഡ് മത്സരത്തിൽ മയിൽപ്പീലി ഒന്നാമതും പമ്പാവസൻ രണ്ടും ശ്രീമുരുകൻ മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ ഉദയം വനിത ബോട്ട് ക്ലബിൻ്റെ ഗുരുവായൂരപ്പൻ ഒന്നാം സ്ഥാനവും സായംസന്ധ്യ വനിതാ ബോട്ട് ക്ളബിൻ്റെ തൃപ്രയാറപ്പൻ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് മുരളി പെരുന്നെല്ലി എംഎൽഎ ട്രോഫികൾ വിതരണം ചെയ്തു.
date
- Log in to post comments