Skip to main content
ടൗൺ ഹാളിൽ നടന്ന സമൂഹ വിവാഹത്തിൽ

പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമായി മാറുന്നു: മന്ത്രി  ഡോ. ആർ ബിന്ദു

 

സർക്കാർ ഓഫീസുകളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമായി മാറുകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കേരള ഹാൻഡിക്യാപ്ഡ് വെൽഫെയർ അസോസിയേഷൻ്റെ പതിനൊന്നാമത് സംസ്ഥാന സമ്മേളനവും ഒമ്പതാമത് സമൂഹവിവാഹവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാമായി മാറുകയാണെന്നും സമൂഹ്യത്തിൻ്റെ  മുൻനിരയിലേക്ക് ഭിന്നശേഷിക്കാരെ  കൊണ്ടുവരുന്നതിനുള്ള മികച്ച പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്ന തെന്നും മന്ത്രി പറഞ്ഞു. നിപ്മാർ ദേശീയ മികവിൻ്റെ കേന്ദ്രങ്ങൾ ആകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്ന് വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

സമൂഹവിവാഹത്തിൽ 14 ഭിന്നശേഷിയുള്ള യുവതീയുവാക്കളുടെ  വിവാഹം നടന്നു. ഗുരുസ്ഥനത്ത് നിന്ന് മന്ത്രി താലിമാല എടുത്തുനൽകി.

ടൗൺ ഹാളിൽ നടന്ന സമൂഹ വിവാഹത്തിൽ കേരള ഹാൻഡിക്യാപ്ഡ് വെൽഫെയർ അസോസിയേഷൻ  ജനറൽ സെക്രട്ടറി കാദർ നാട്ടിക അധ്യക്ഷനായി. പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ, കേരള ഹാൻഡിക്യാപ്ഡ് വെൽഫെയർ അസോസിയേഷൻ പ്രതിനിധികൾ, വധൂവരന്മാരുടെ ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date