Skip to main content

വിദ്യാലയങ്ങളുടെയും ഗ്രാമങ്ങളുടെയും വികസനം:  എരുമപ്പെട്ടി ഡിവിഷന് 1.83 കോടി

 

ഡിവിഷൻ പരിധിയിലെ വിദ്യാലയങ്ങളുടെയും ഗ്രാമങ്ങളുടെയും വികസന പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് 2022 - 23 സാമ്പത്തിക വർഷത്തിൽ 1.83 കോടി രൂപ അനുവദിച്ചു.

എരുമപ്പെട്ടി ഗവർമെൻറ് ഹൈസ്കൂൾ ഫയർ ആൻഡ് സേഫ്റ്റി ഒരുക്കൽ 10 ലക്ഷം, എരുമപ്പെട്ടി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ ടോയ്ലറ്റ് ബ്ലോക്ക് 17 ലക്ഷം, എരുമപ്പെട്ടി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ കുടിവെള്ള പദ്ധതി 10 ലക്ഷം, എരുമപ്പെട്ടി ഗവ.ഹൈസ്ക്കൂൾ പെയിന്റിങ്ങ് 10 ലക്ഷം, തയ്യൂർ ഗവ.ഹൈസ്ക്കൂൾ ടോയ്ലറ്റ് ബ്ലോക്ക് 10 ലക്ഷം, തയ്യൂർ ഗവ.ഹൈസ്ക്കൂൾ കുടിവെള്ള പദ്ധതി 5 ലക്ഷം, മരത്തംകോട് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ ടോയ്ലറ്റ് ബ്ലോക്ക് 10 ലക്ഷം, എയ്യാൽ കുണ്ട് തോട് സംരക്ഷണം 10 ലക്ഷം, എരുമപ്പെട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ സ്ട്രീറ്റ് മെയിൻവലിക്കൽ 10 ലക്ഷം, വേലൂർ പഞ്ചായത്തിലെ മെഡിക്കൽ കോളേജ് താമരത്തിരുത്തി ക്ഷേത്രം ലിങ്ക് റോഡ് 10 ലക്ഷം, വേലൂർ പഴവൂർ തെക്കേ കോളനി റോഡ് 10 ലക്ഷം, വേലൂർ പഞ്ചായത്തിലെ പുലിയന്നൂർ പട്ടികജാതി കോളനി തെരുവ് വിളക്കുകൾ സ്ഥാപിക്കൽ 5 ലക്ഷം, എരുമപ്പെട്ടി കൊരട്ടിയാൻകുന്ന് കോളനി സമഗ്ര വികസനം 10 ലക്ഷം, എരുമപ്പെട്ടി മുട്ടിക്കൽ കോളനി സാംസ്കാരിക നിലയം 10 ലക്ഷം, കടങ്ങോട് നെല്ലിക്കുന്ന് ചിറമനേങ്ങാട് റോഡ് 20 ലക്ഷം, കടങ്ങോട് കുറിഞ്ചൂർഞാൽ കുടിവെള്ള പദ്ധതി 6 ലക്ഷം, വെള്ളത്തേരി ആദൂർ നീണ്ടൂർ പാലം റോഡ് 10 ലക്ഷം, എയ്യാൽ അംബേദ്ക്കർ കോളനി സാംസ്കാരിക നിലയം പുനരുദ്ധാരണം 10 ലക്ഷം, തുടങ്ങിയവക്കാണ് തുക അനുവദിച്ചത്. മേൽ സൂചിപ്പിച്ച പദ്ധതി പ്രവർത്തനങ്ങളുടെ തുടർനടപടിക്രമങ്ങൾനടന്നു വരുന്നതായി ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ അറിയിച്ചു.

date