Post Category
ഗസ്റ്റ് ഇൻസ്‌ട്രക്ടർ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഐടിഐകളിൽ ഗസ്റ്റ് ഇൻസ്‌ട്രക്ടർമാരെ നിയമിക്കുന്നു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ - 2 ഒഴിവ് (എരുമപ്പെട്ടി ഐടിഐ), സർവേയർ - 1 ഒഴിവ് (എങ്കക്കാട് ഐടിഐ) എന്നീ തസ്തികകൾക്ക് 3 വർഷത്തെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. 3 വർഷത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ളവർക്ക് പുല്ലൂറ്റ് ഐടിഐയിലും നടത്തറ ഐടിഐയിലുമുള്ള കാർപെന്റർ ഒഴിവിലേക്ക് അപേക്ഷിക്കാം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബയോഡേറ്റയും അസ്സൽ സർടിഫിക്കറ്റുകളും കോപ്പികളും സഹിതം സെപ്റ്റംബർ 15ന് രാവിലെ 11 മണിക്ക് കോഴിക്കോട് എലത്തൂർ ഗവ. ഐടിഐയിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ: 0495 2371451, 0495 2461898.
date
- Log in to post comments