തീയതി നീട്ടി
വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക് കോളജില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റീ-ഇന്‍ഫോഴ്‌സ് പ്ലാസ്റ്റിക് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 23 നു വൈകിട്ട് നാലു വരെ നീട്ടി. എസ്.എസ്.എല്‍.സിയും ഐ.ടി.ഐയില്‍ മെഷിനിസ്റ്റ്, ഫിറ്റര്‍, പാറ്റേണ്‍ മേക്കര്‍, കാര്‍പെന്റര്‍, മൊഡ്യൂളര്‍ എന്നീ ട്രേഡുകളില്‍ ഒന്നും പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം പത്തു രൂപയ്ക്ക് സെന്‍ട്രല്‍ പോളിടെക്‌നിക് ഓഫീസില്‍ ലഭിക്കും.
അറിയിപ്പ് ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള 2018ന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബഹു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. ക്ലിഫ് ഹൗസ് വളപ്പിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണു പരിപാടി. മാധ്യമ സുഹൃത്തുക്കള്‍ പരിപാടി കവര്‍ ചെയ്യാന്‍ എത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
- Log in to post comments