Post Category
പ്രവേശന തീയതി നീട്ടി
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരള മുഖേനയുളള സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ചിന്റെ പ്രവേശന തീയതി ഈ മാസം 22 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 30 വരെയും നീട്ടി.
നിശ്ചിത സമയ പരിധിക്കുളളില്‍ ഫീസ് ഒടുക്കി www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0471 2342950, 2342271
date
- Log in to post comments