Skip to main content

ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം ഒ.പി, അത്യാഹിത വിഭാഗം ബ്ളോക്ക് ശിലാസ്ഥാപനം ഇന്ന്

ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജിന്റെ ഏറ്റൂമാനൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ.പി, അത്യാഹിത വിഭാഗം ബ്ളോക്കിന്റെ ശിലാസ്ഥാപനം ഇന്നു(സ്‌പെ്റ്റംബർ 13)നടക്കും. രാവിലെ 10.00 മണിക്ക് ആശുപത്രി വളപ്പിൽ നടക്കുന്ന സമ്മേളനത്തിൽ സഹകരണ-സാംസ്‌കാരിക-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ശിലാസ്ഥാപനം നിർവഹിക്കും. ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ
തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
  ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ: എസ്. ശങ്കർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.പ്രിയ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കുര്യൻ, ഏറ്റുമാനൂർ നഗരസഭ വൈസ് ചെയർമാൻ കെ.ബി. ജയ്മോഹൻ, ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കവിതാമോൾ ലാലു, ഏറ്റുമാനൂർ നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ ഷാജി, ഏറ്റുമാനൂർ നഗരസഭ പ്രതിപക്ഷനേതാവ് ഇ.എസ് ബിജു, നഗരസഭാംഗം രശ്മി ശ്യാം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ:അജയ് മോഹൻ തുടങ്ങിയവർ പ്രസംഗിക്കും.
  പുതിയ ബ്ളോക്കിന്റെ നിർമാണത്തിനായി 278 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. രണ്ടുനിലകളിലായി പണിയുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ലാബ്, ഫാർമസി, നാല് ഒ.പി, സ്പെഷ്യൽ ഒപി  അത്യാഹിത വിഭാഗം തുടങ്ങിയവയാണ് പ്രവർത്തിക്കുക. ഒന്നാം നിലയിൽ മുറികളാണ് നിർമ്മിക്കുന്നത്.
 എൻ.എച്ച്.എമ്മിന്റെ നേതൃത്വത്തിലാണ് പണികൾ നടത്തുന്നത്. ഇൻകലാണ് കെട്ടിടത്തിന്റെ രൂപരേഖ തയറാക്കിയിരിക്കുന്നത്. 24 മാസം കൊണ്ട് പണി പൂർത്തിയാക്കി കെട്ടിടം ജനങ്ങൾക്കാതി തുറന്നുകൊടുക്കാനാണു തീരുമാനം.

(കെ.ഐ. ഒ.പി. ആർ 2154/2022)

date