Skip to main content

ദുർബല വിഭാഗ പുനരധിവാസത്തിന് അപേക്ഷിക്കാം

കോട്ടയം: ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ അതിദുർബല വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങൾക്ക് 2022 - 23 വർഷത്തിൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ദുർബലവിഭാഗ പുനരധിവാസം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ദുർബല വിഭാഗങ്ങൾക്കുള്ള പഠനമുറി, ടോയ്ലറ്റ്, ഭവനപുനരുദ്ധാരണം, കൃഷിഭൂമി, സ്വയംതൊഴിൽ എന്നീ പദ്ധതികൾ നടപ്പാക്കുന്നതിനായി വേടൻ, നായാടി, കല്ലാടി, അരുന്ധതിയാർ / ചക്ലിയൻ വിഭാഗത്തിൽപ്പെടുന്ന അർഹരായവർക്ക് ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷിക്കാം. ഫോൺ: 0481 2562503

(കെ.ഐ. ഒ.പി. ആർ 2157/2022)

date