ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗവും ലോക സാക്ഷരത ദിനാചരണവും ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി യോഗം ഉദ്ഘാടനം ചെയ്തു.
പരിപൂർണ്ണ സാക്ഷരത കൈവരിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദിവാസി വിഭാഗങ്ങൾ, ട്രാൻസ്ജൻഡർ-ക്വീയർ വിഭാഗങ്ങൾ,തീരദേശമേഖലയിലുള്ളവർ, ന്യൂനപക്ഷങ്ങൾ, കശുവണ്ടി ഫാക്ടറി തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കേണ്ടി വന്ന മുഴുവൻ പേർക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘാടക സമിതികൾ രൂപികരിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ പേരിൽ കാനറ ബാങ്ക് ശാഖകളിൽ പി.എഫ്,എം.എസ് അക്കൗണ്ട് തുടങ്ങും.
സ്ഥിരം സമിതി ചെയർമാൻമാരായ പി സുരേന്ദ്രൻ, കെ.വി റീന, ജില്ലാ പഞ്ചായത്ത് അംഗം പി ഗവാസ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി സുനിൽ കുമാർ, മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീർ,പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കാദർ പി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയർ സൂപ്രണ്ട് അബ്ദുന്നാസർ ടി, സാക്ഷരത മിഷൻ ജില്ലാ കോഡിനേറ്റർ പി പ്രശാന്ത് കുമാർ, അസിസ്റ്റന്റ് കോഡിനേറ്റർ പി.വി ശാസ്ത പ്രസാദ്, ഡയറ്റ് ലക്ചറർ ഡോ. സോഫിയ കെ. എം തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
- Log in to post comments