Skip to main content

ദേശീയ ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാം

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെയും സംസ്ഥാന ശിശുക്ഷേമ സമിതിയുടേയും ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 17ന് ജില്ലാതലത്തില്‍ കുട്ടികള്‍ക്കായി ദേശീയ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ തല മത്സരം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ കാസര്‍കോട് എന്‍.എ മോഡല്‍ സ്‌കൂളില്‍ നടക്കും. നാല് വിഭാഗങ്ങളിലായാണ് മത്സരം. അഞ്ച് മുതല്‍ ഒന്‍പത് വരെ പ്രായമുള്ള കുട്ടികള്‍ വൈറ്റ് ഗ്രൂപ്പിലും 10മുതല്‍ 15 വരെയുള്ള കുട്ടികള്‍ ഗ്രീന്‍ ഗ്രൂപ്പിലും ഭിന്നശേഷിക്കാരായ അഞ്ച് മുതല്‍ 10വരെ പ്രായമുള്ള കുട്ടികള്‍ യെല്ലോ ഗ്രൂപ്പിലും 11 മുതല്‍ 18 വരെയുള്ള കുട്ടികള്‍ റെഡ് ഗ്രൂപ്പിലുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ സംസ്ഥാന തലത്തിലേക്കും തുടര്‍ന്ന് ദേശീയ മത്സരത്തിലേക്കും പരിഗണിക്കും. ദേശീയ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് 18 വയസ് പൂര്‍ത്തിയാകുന്നതു വരെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, മെഡല്‍, സര്‍ട്ടിഫിക്കേറ്റ് എന്നിവ നല്‍കും. മത്സരാര്‍ത്ഥികല്‍ സെപ്റ്റംബര്‍ 17ന്  രാവിലെ ഒമ്പതിന് എന്‍.എ മോഡല്‍ സ്‌കൂളില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം.

date