Post Category
കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്: മത്സരങ്ങളില്‍ പങ്കെടുക്കാം
ആലപ്പുഴ: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തുന്ന ജില്ലാ, സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം.
ഫോട്ടോഗ്രാഫി, ഉപന്യാസം, പ്രോജക്ട് അവതരണം, ചിത്രരചന, പെന്‍സില്‍ ഡ്രോയിംഗ് എന്നീയിനങ്ങളിലാണ് മത്സരങ്ങള്‍. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷ ജില്ലാ കോര്‍ഡിനേറ്ററുടെ ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ 10-ന് മുമ്പായി അയയ്ക്കണം. അപേക്ഷ ഫോറം www.keralabiodiversity.org. വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2724240.
date
- Log in to post comments