Skip to main content

പത്താംതരം തുല്യതാ പരീക്ഷ എഴുതിയത് 522 പേര്‍ 

ആലപ്പുഴ: ജില്ലയില്‍  പത്താംതരം തുല്യതാ പരീക്ഷക്ക് തുടക്കമായി. 312 സ്ത്രീകളുള്‍പ്പെടെ 522 പേരാണ് എഴുതുന്നത്. 11 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷ 23-ന് അവസാനിക്കും.

അമ്പലപ്പുഴ കെ.കെ.കുഞ്ചുപിളള മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്-83 പേര്‍. 20 പേര്‍ പരീക്ഷയ്‌ക്കെത്തുന്ന താമരക്കുളം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിലാണ് പഠിതാക്കൾ ഏറ്റവും കുറവ്.

73 കാരിയായ ചലച്ചിത്ര നടി ലീനാ ആന്റണി ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതി.
ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതുന്ന പൊന്നമ്മ(75) യാണ്  പ്രായം കൂടിയ പഠിതാവ്. ജനപ്രതിനിധികളായ ആറു പേര്‍ ഇക്കുറി പരീക്ഷ എഴുതുന്നുണ്ട്.  നിരവധി ദമ്പതികളും ഒന്നിച്ചു പരീക്ഷ എഴുതുന്നുണ്ട്.

ഒന്‍പത് വിഷയങ്ങളിലാണ് പരീക്ഷ. എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ലസ് നേടുന്നവരാണ് വിജയിക്കുക. 

വിജയികള്‍ക്ക് സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിന് ചേരാം.

date