ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കൽ; ബി.എല്‍.ഒ.മാര്‍ക്ക് ആദരം
ആലപ്പുഴ: ആധാർ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതില്‍ ബൂത്ത് തലത്തില്‍ നൂറു ശതമാനം നേട്ടം കൈവരിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ (ബി.എല്‍.ഒ.) ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ ആദരിച്ചു.
ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂര്‍ നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള 22 ബി.എല്‍.ഒ. മാരെയാണ് ആദരിച്ചത്. ഇവര്‍ക്ക് കളക്ടർ പ്രശസ്തിപത്രവും നല്കി.
ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സംസ്ഥാന തലത്തില്‍ ആലപ്പുഴ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാനാത്ത് ആദ്യമായി 100 ശതമാനം നേട്ടം കൈവരിച്ചത് ഹരിപ്പാട് മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്താണ്. ഇവിടത്തെ ബി.എല്‍.ഒ. ടി.കെ. ബാബുരാജിനെ ചടങ്ങിൽ പ്രത്യേകമായി അഭിനന്ദിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത, തഹസില്‍ദാര്‍മാരായ എസ്. അന്‍വര്‍, സജീവ് കുമാര്‍, വി.സി. ജയ, ജൂണിയര്‍ സൂപ്രണ്ട് ഷിബു സി.ജോബ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments