Post Category
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് പ്രവേശന പരീക്ഷ സെപ്തംബര്‍ 28ന്
തിരുവനന്തപുരം , കോട്ടയം, കണ്ണൂര്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജുകളില്‍ നടത്തിവരുന്ന പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകള്‍ക്ക് 2022-23 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷ സെപ്തംബര്‍ 28ന് തിരുവനന്തപുരം പരീക്ഷാ കേന്ദ്രത്തില്‍ വച്ച് നടത്തുന്നു. അതിനുശേഷം നടത്തുന്ന സ്‌കില്‍ ടെസ്റ്റിന്റെയും മാനദണ്ഡത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും പ്രത്യേക / നിര്‍ദ്ദേശാനുസൃത സംവരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുന്നതെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560363, 2560364.
date
- Log in to post comments