Post Category
പ്ലാച്ചേരി - പൊൻകുന്നം സംസ്ഥാന പാത ഉദ്ഘാടനം ഇന്ന്
കോട്ടയം : ലോക ബാങ്ക് സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ പൊൻകുന്നം - പ്ലാച്ചേരി സംസ്ഥാന പാതയുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 13 ) രാവിലെ 11 മണിക്ക് പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷനായിരിക്കും. ആന്റോ ആന്റണി എം.പി. മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ. മുഖ്യാതിഥി ആയിരിക്കും.
date
- Log in to post comments