Skip to main content

ദേശീയ ബാല ചിത്രരചന മത്സരം 17ന്

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ബാല ചിത്രരചന ജില്ലാതല മത്സരം ഈ മാസം 17ന് രാവിലെ 10 മുതല്‍ 12 വരെ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 5-9, 10-16 പ്രായപരിധി തിരിച്ചാണ് മത്സരം. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രായപരിധി 5-10, 11-18. ഭിന്നശേഷിക്കാരായ മത്സരാര്‍ഥികള്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

 

ക്രയോണ്‍, വാട്ടര്‍കളര്‍, ഓയില്‍കളര്‍, പേസ്റ്റല്‍ എന്നിവ മീഡിയമായി ഉപയോഗിക്കാന്‍ മത്സരാര്‍ഥികള്‍ കരുതണം. നിശ്ചിത അളവിലുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും.  

 

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ സംസ്ഥാന തലത്തിലും തിരഞ്ഞെടുക്കുന്നവ ദേശീയതലത്തിലും  പരിഗണിക്കും. ദേശീയതല വിജയിക്ക് 18 വയസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാകുന്നത് വരെയോ ഇതില്‍ ആദ്യം ഏത് എന്ന മാനദണ്ഡത്തില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ജില്ലാതല വിജയികള്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഫോണ്‍: 9645 374 919, 8547 370 322, 9447 151 132

date