Skip to main content

സൗജന്യ പരിശീലനം

 

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മൊബൈല്‍ റിപ്പയറിംഗില്‍ 30 ദിവസത്തെ പരിശീലനവും പാചകത്തില്‍ പത്തു ദിവസത്തെ പരിശീലനവും ഈ മാസം ആരംഭിക്കും. സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള 18നും 45നുമിടയില്‍ പ്രായമുള്ളവര്‍ സെപ്റ്റംബര്‍ 15ന് രാവിലെ 10.30 ന് പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0477-2292428,8330011815.

date