Skip to main content

സംസ്ഥാന ഭവന നിർമാണ ബോർഡിൽ ചീഫ് എൻജിനിയർ

സംസ്ഥാന ഭവന നിർമാണ ബോർഡിൽ ചീഫ് എൻജിനിയർ തസ്തികയിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ 65 വയസ് കവിയരുത്. സിവിൽ എൻജിനിയറിങ്ങിൽ ബിരുദമാണ് യോഗ്യത. സിവിൽ എൻജിനിയറിങ്ങിൽ M.Tech (Civil) in Structural Design, AUTOCAD, STAAD, ETAB, Primavera/ MS Project Management എന്നീ സോഫ്റ്റ്‌വെയറുകളിൽ പ്രവർത്തന പരിചയം അഭികാമ്യം. നിയമന കാലാവധി ഒരു വർഷം. കരാർ നിയമനം വാർഷികാടിസ്ഥാനത്തിൽ പരമാവധി രണ്ടു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. കെട്ടിട നിർമാണ മേഖലയിൽ കുറഞ്ഞത് 15 വർഷം സേവന പരിചയമുള്ളവരാകണം.

വിശദമായ ബയോഡാറ്റാ സഹിതം അപേക്ഷ 26ന് മുമ്പ് ലഭിക്കണം. നേരത്തെ അപേക്ഷിച്ചവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തവരും അപേക്ഷിക്കേണ്ടതില്ല. സെക്രട്ടറികേരള സംസ്ഥാന ഹൗസിങ് ബോർഡ്ഹെഡ് ഓഫീസ്ശാന്തിനഗർതിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം.

പി.എന്‍.എക്സ്. 4224/2022

date