Post Category
ബോധി 2022: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച്ച
നഗരവികസനവുമായി ബന്ധപ്പെട്ട ആശയങ്ങളും മാതൃകകളും പ്രവണതകളേയും സംബന്ധിച്ച് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ)യും അസോസിയേഷൻ ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി (എ.എം.ഡി.എ)യും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ നഗരവികസന ദ്വിദിന സമ്മേളനം - ബോധി 2022 എന്ന പേരിൽ ഒക്ടോബർ 9, 10 തീയതികളിൽ കൊച്ചി ബോൾഗാട്ടി പാലസിൽ നടത്തും. ഇതോടനുബന്ധിച്ചുള്ള സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം കടവന്ത്ര ജിസിഡിഎ മുഖ്യകാര്യാലയത്തിൽ ബുധനാഴ്ച്ച (സെപ്റ്റംബർ 14 ) ഉച്ചയ്ക്ക് 12ന് ഹൈബി ഈഡൻ എംപി നിർവ്വഹിക്കുമെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള അറിയിച്ചു.
date
- Log in to post comments