Post Category
ജൈവ വൈവിധ്യ കോൺഗ്രസ്: സ്കൂൾ കുട്ടികൾക്ക് മത്സരങ്ങൾ
പതിനഞ്ചാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
സ്കൂൾ കുട്ടികൾക്കായി പ്രോജക്ട് അവതരണം, ഉപന്യാസം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, ഫോട്ടോഗ്രാഫി( ഓൺലൈൻ) തുടങ്ങിയ മത്സരങ്ങളാണ് നടത്തുക. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ പൂരിപ്പിച്ച അപേക്ഷ അതാത് ജില്ലാ കോ- ഓർഡിനേറ്ററുടെ ഇ-മെയിൽ വിലാസത്തിൽ നവംബർ 10ന് മുമ്പായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ :04712724740
date
- Log in to post comments