Skip to main content

പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

പട്ടികജാതി വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ആൺ കുട്ടികളുടെയും  പെൺകുട്ടികളുടെയും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേക്ക്  പട്ടികജാതി / പട്ടികവർഗ്ഗ/ മറ്റർഹർ/ ജനറൽ വിഭാഗം ഒഴിവുകളിലേക്ക് 2022 -23 വർഷം പ്രവേശനത്തിനായി പ്ലസ് വൺ തലം മുതലുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ( പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പൽ  മേലൊപ്പുവെച്ച് ) ജാതി, വരുമാനം,നേറ്റിവിറ്റി, സ്വഭാവ സർട്ടിഫിക്കറ്റുകൾ, മാർക്ക്ലിസ്റ്റ്, എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സ്ഥാപനത്തിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണെങ്കിൽ ഈ ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചില്ല എന്ന സാക്ഷ്യപത്രം സഹിതം അപേക്ഷ സമർപ്പിക്കണം. സെപ്റ്റംബർ 20 ന് മുൻപായി ബന്ധപ്പെട്ട ഹോസ്റ്റലുകളിലെ റസിഡന്റ് ട്യൂട്ടർമാർക്കോ ജില്ലാ പട്ടികജാതി വികസന ഓഫീസർക്കോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും എറണാകുളം ഫോർഷോർ റോഡിലുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, ഗവ. പ്രസ്സ് റോഡിലുള്ള ( ജില്ലാ കോടതി സമുച്ചയത്തിന് സമീപം) പെൺകുട്ടികളുടെ ഹോസ്റ്റൽ, എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടേണ്ടതാണ്.
ഫോൺ :0484-24222256

date