Skip to main content

വി കൃഷ്ണകുമാര്‍ കെല്‍ ഇഎംഎല്‍ എം.ഡി

കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്ത്, കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെല്‍ ഇ.എം.എല്ലിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍ / സ്‌പെഷ്യല്‍ ഓഫീസര്‍ /ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വി.കൃഷ്ണകുമാറിനെ നിയമിച്ചു. കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. കെല്ലിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് സുഗമമായി മുന്നോട്ട് കൊണ്ട് പോകുന്നതിന്റെ ഭാഗമായി കെല്‍ ഇ.എം.എല്ലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു യൂണിറ്റ് ഹെഡിനെ നിയമിക്കുവാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.  ഇതുമായി ബന്ധപ്പെട്ട്  വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി(രണ്ട്), റിയാബ് ചെയര്‍മാന്‍, കെല്‍ മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായുള്ള ഒരു സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. സെര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വി.കൃഷ്ണകുമാറിനെ നിയമിച്ച് ഉത്തരവിറക്കിയത്.

date