Skip to main content

ഇംഹാന്‍സില്‍ മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രേറിയന്‍

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്(ഇംഹാന്‍സ്) ഓരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ്‌സ്  ലൈബ്രേറിയനെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ ബിരുദം അല്ലെങ്കില്‍ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരത്ത് നിന്നും ലഭിച്ച ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സ് ആണ് യോഗ്യത. ഈ യോഗ്യതകള്‍ ഇല്ലാത്ത പക്ഷം പ്രീഡിഗ്രി/ഹയര്‍സെക്കന്ററി/ പ്ലസ് ടു തത്തുല്യ യോഗ്യതയോടൊപ്പം അംഗീകൃത മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ റെക്കോര്‍ഡ് കീപ്പിങില്‍ ഒരു വര്‍ഷത്തെ പരിശീലനം ലഭിച്ചവരെയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് എന്ന വിലാസത്തിലോ office@imhans.ac.in എന്ന മെയിലിലോ സെപ്റ്റംബര്‍ 24ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് അപേക്ഷിക്കണം.
 

date