Post Category
അയല്‍പക്ക യൂത്ത് പാര്‍ലിമെന്റുകള്‍ സംഘടിപ്പിക്കും
നാഷണല്‍ യങ് ലീഡേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ അഫിലിയേറ്റ് ചെയ്ത യുവജന സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ ബ്ലോക്ക് തലത്തില്‍ അയല്‍പക്ക യൂത്ത് പാര്‍ലിമെന്റുകള്‍ സംഘടിപ്പിക്കുന്നു. ശുചിത്വം, മാലിന്യ നിര്‍മാര്‍ജ്ജനം, ആരോഗ്യ ബോധവല്‍ക്കരണം, യോഗ, ലഹരി നിര്‍മാര്‍ജ്ജനം, നൈപുണ്യ വികസനം തുടങ്ങിയ വിഷയങ്ങള്‍ അയല്‍പക്ക യൂത്ത് പാര്‍ലിമെന്റുകളില്‍ ചര്‍ച്ച ചെയ്യും. ബ്ലോക്ക് തലത്തില്‍ ഒന്ന് വീതം പരിപാടികളാണ് ആദ്യഘട്ടത്തില്‍ സംഘടിപ്പിക്കുക. പരിപാടി ഏറ്റെടുത്തു നടത്താന്‍ താല്‍പ്പര്യമുള്ള യുവജന സംഘടനകള്‍ നെഹ്‌റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0483-2734848.
date
- Log in to post comments