Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

മാനന്തവാടി സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയിറിംഗ് വിഷയത്തില്‍ ദിവസവേതനടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയിറിംഗില്‍ എം.ടെക് ബിരുദയോഗ്യതയുള്ള പി എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 28 ന് രാവിലെ 11 ന് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ രേഖകളുമായി ഹാജരാകണം. പി.എച്ച്.ഡി/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം.

date