Skip to main content

അധ്യാപകര്‍ക്ക് പോക്‌സോ ശില്പശാല നടത്തി

 

ഇടുക്കി ചൈല്‍ഡ്ലൈന്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് 
എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  അധ്യാപകര്‍ക്ക് പോക്സോ നിയമത്തെക്കുറിച്ച് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മൂന്നാര്‍ റീജ്യണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല ജില്ലാ ജഡ്ജ്  ശശികുമാര്‍ പി. എസ്. ഉദ്ഘാടനം ചെയ്തു.  ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി  വി. യു. 
കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പ്രവീണ്‍ ക്ലാസുകള്‍ നയിച്ചു. ഡി. എല്‍. എസ്. 
എസ്. എ. സെക്രട്ടറി  സിറാജുദ്ധീന്‍ പി. എ, ശിശു സംരക്ഷണ ഓഫീസര്‍ ഗീത എം. ജി., വി. 
എസ്. എസ്. എസ്. മൂന്നാര്‍ റീജ്യണ്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ടിജോ വര്‍ഗീസ് 
മറ്റപ്പള്ളിയില്‍, മൂന്നാര്‍ എ. ഇ. ഒ.  മഞ്ജുള എം., ചൈല്‍ഡ്ലൈന്‍ കോര്‍ഡിനേറ്റര്‍  പ്രയ്‌സണ്‍ 
ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

date