കെൽട്രോണിൽ മാധ്യമപഠനത്തിന് സ്പോട്ട് അഡ്മിഷൻ
കേരളസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് കോഴിക്കോട് സെന്ററിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സെപ്റ്റംബർ 14, 15, 16 തീയതികളിൽ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി വിദ്യാർത്ഥികൾ നേരിട്ട് കോഴിക്കോട് സെന്ററിൽ എത്തണം. സമയം: രാവിലെ 10 മുതൽ വൈകീട്ട് 3 വരെ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിൽ ടെലിവിഷൻ വാർത്താചാനലുകളിലും ഡിജിറ്റൽ വാർത്താമാധ്യമങ്ങളിലും പഠനസമയത്ത് പരിശീലനവും പ്ലേസ്മെന്റ് സഹായവും ലഭിക്കും. വാർത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈൽ ജേണലിസം, വീഡിയോ എഡിറ്റിംഗ്, ക്യാമറാ എന്നിവയിലും പരിശീലനം ലഭിക്കും. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 30 വയസ്സ്. വിശദാംശങ്ങൾക്ക് : 9544958182. കെൽട്രോൺ നോളജ് സെന്റർ, 3rd ഫ്ലോർ, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673002.
- Log in to post comments