Post Category
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
തിരൂരങ്ങാടി നഗരസഭ 2022-23വാര്‍ഷിക പദ്ധതിയില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി സ്കോളര്‍ഷിപ്പ്,പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റോറിയല്‍ സ്കോളര്‍ഷിപ്പ്, കറവ പശു, ആട്, കവുങ്ങുംതൈ, ഫലവൃക്ഷതൈ, തെങ്ങിനു ജൈവ വളം, വീട് റിപ്പയര്‍, നെല്‍കൃഷി, ഗ്രോബാഗ് തുടങ്ങിയവക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ കൗണ്‍സിലര്‍മാര്‍ മുനിസിപ്പല്‍ ഓഫീസ്, അങ്കണ്‍വാടി, എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.15 നകം മുനിസിപ്പൽ ഓഫീസിൽ അപേക്ഷകൾ ഏൽപ്പിക്കണം.
date
- Log in to post comments