Post Category
കൊട്ടുപാറ ഊരു വിദ്യാകേന്ദ്രത്തിൽ 'നാട്ടരങ്ങ് ' സംഘടിപ്പിച്ചു
കരുളായി കൊട്ടുപാറ ഊരു വിദ്യാകേന്ദ്രത്തിൽ ജനകീയ പങ്കാളിത്തത്തോടെ നാട്ടരങ്ങ് ഓണാഘോഷം നടത്തി. ഊരു വിദ്യാകേന്ദ്രത്തിലെ വിദ്യാർഥികൾ , രക്ഷിതാക്കൾ, ഊരു നിവാസികൾ , ജനപ്രതിനിധികൾ, ആശവർക്കർ, ബി.ആർ സി അധികൃതർ, കരുളായി ഡിഎ എൽ.പി സ്കൂൾ അധ്യാപകർ, പിടിഎ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ പൂക്കള മത്സരം, ഓണപ്പാട്ട്, ഓണക്കളികൾ എന്നിവ ഉൾപ്പെടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
കരുളായി ഡിഎഎൽപി സ്കൂൾ അധ്യാപകൻ ഷാനവാസ് അധ്യക്ഷനായ ആഘോഷ പരിപാടി നിലമ്പൂർ ബിപിസി എം.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കരുളായി സിആർസി കോ-ഓർഡിനേറ്റർ ജസ്റ്റിൻ ലൂക്കോസ്, വിദ്യാവൊളണ്ടിയർ മൈഷമോൾ, ആശ വർക്കർ സുമി എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻ്റ് കബീർ വിജയികൾക്ക് സമ്മാന വിതരണം നടത്തി.
date
- Log in to post comments