ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാവും
ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ നേതൃത്വത്തിൽ പുസ്തകോത്സവം ഇന്ന് (സെപ്തം
ബർ 10) ശനിയാഴ്ച മുതൽ 13 വരെ മലപ്പുറം മേൽമുറി മഅദിൻ ക്യാമ്പസിലെ ആളൂർ പ്രഭാകരൻ നഗറിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവ് രാജശ്രീ. ആർ നിർവഹിക്കും.സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യാതിഥി ആയിരിക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർവ്വഹക സമിതി അംഗം എൻ. പ്രമോദ് ദാസ് ആദ്യ വിൽപ്പന നിർവഹിക്കും. വായന മത്സര വിജയികൾക്കുള്ള സമ്മാനദാനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം അജിത് കൊളാടി നിർവഹിക്കും.സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ചരിത്ര ക്വിസ്, പുസ്തക പ്രകാശനങ്ങൾ, കാവ്യാർച്ചന തുടങ്ങിയ പരിപാടികൾ പുസ്തകോത്സവത്തോടാനുബന്ധിച്ച് നടക്കും. ജില്ലയിലെ ലൈബ്രറികൾക്ക് പുറമെ സ്‌കൂളുകൾക്കും പൊതുജനങ്ങൾക്കും ആകർഷകമായ ഡിസ്‌കൗണ്ടിൽ പുസ്തകങ്ങൾ സ്വന്തമാക്കാം.
- Log in to post comments