Skip to main content

പൂരപ്പുഴ വള്ളംകളി: കലാപരിപാടികള്‍ക്ക് തുടക്കം

 

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും, എന്റെ താനൂരിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് പൂരപ്പുഴ വളളംകളിയുടെ ഭാഗമായുള്ള കലാ പരിപാടികൾക്ക് താനൂരില്‍ തുടക്കമായി.  കലാപരിപാടികളുടെ ഉദ്ഘാടനം തിരൂർ തഹസിൽദാർ പി ഉണ്ണി നിര്‍വഹിച്ചു. ചടങ്ങില്‍ അഷ്കർ കോറാട് അധ്യക്ഷത വഹിച്ചു. ഒ സുരേഷ്ബാബു, ഒ കെ ബേബിശങ്കർ, പി ടി അക്ബർ, ഒ രാജൻ, കെ ജനചന്ദ്രൻ, കുമാരൻ, എ പി സിദ്ധീഖ്, വേലായുധൻ, സുലൈമാൻ അരീക്കാട് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ഇ ജയൻ സ്വാഗതം പറഞ്ഞു.

    ലിംകാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് ഗിരീഷ് ആലങ്ങോടും സംഘവും അവതരിപ്പിച്ച തായമ്പക, അംഗപരിമിതരുടെ കൂട്ടായ്മയായ മ്യൂസിക് ഓൺ വീൽസ്, കാഴ്ച പരിമിതരുടെ കൂട്ടായ്മയായ മലപ്പുറം ചാലഞ്ചേഴ്സ് വോയ്സ് എന്നിവർ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

date