Skip to main content

ജലജീവന്‍ പദ്ധതി : അവലോകന യോഗം നാളെ

ജില്ലയിലെ ജലജീവന്‍  പദ്ധതിയുടെ  പുരോഗതി വിലയിരുത്തുന്നതിന് നാളെ ഉച്ച കഴിഞ്ഞ് 2.30ന് പദ്ധതിയുടെ എംഡി, ജലവിഭവ വകുപ്പ് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേരും. പദ്ധതിയുമായി ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍മാരും പഞ്ചായത്ത്  ഡെപ്യൂട്ടി ഡയറക്ടറും ഡി എഫ് ഒ മാരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഉച്ചയ്ക്ക് രണ്ടിന് ജല ജീവന്‍ പദ്ധതി പ്രദേശം ഉള്‍പ്പെട്ടു വരുന്ന കോന്നി മണ്ഡലത്തിലെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരും.

date