Post Category
മണ്ണ് പരിശോധന ക്യാമ്പ്
സംസ്ഥാന കൃഷി വകുപ്പിന്റെ മലപ്പുറം ജില്ലയുടെ മൊബൈല്‍ മണ്ണ് പരിശോധന വാഹനം സെപ്തംബര്‍ 15ന് പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ക്യാമ്പ് ചെയ്യുന്നു. കര്‍ഷകര്‍ക്ക് സൗജന്യമായി മണ്ണ് പരിശോധന നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അന്നേ ദിവസം തന്നെ മണ്ണ് പരിശോധന റിസള്‍ട്ട് ലഭിക്കും. മണ്ണ് പരിശോധന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മണ്ണ് സാമ്പിളിനോടൊപ്പം കര്‍ഷകന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, കൃഷി ഭൂമി സര്‍വേ നം, കാര്‍ഷിക വിളകള്‍ എന്നിവ രേഖപ്പെടുത്തി 14നകം മണ്ണ് സാമ്പിളുകള്‍ കൃഷിഭവനില്‍ എത്തിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments