Skip to main content

പെരുമ്പളത്ത് ജലജീവന്‍ മിഷനില്‍ നൂറു ശതമാനം നേട്ടം

ആലപ്പുഴ: ജലജീവന്‍ മിഷന്‍   പെരുമ്പളം ഗ്രാമപഞ്ചായത്തില്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. 

പഞ്ചായത്ത് പരിധിയില്‍ 2020-ല്‍ ടെന്‍ഡര്‍ ചെയ്തതനുസരിച്ച് 1276 വീടുകള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷന്‍ നല്‍കിയത്. ഇതോടെ എല്ലാ വീടുകളിലും ശുദ്ധജലം എത്തുന്ന പഞ്ചായത്തായി പെരുമ്പളം മാറിയതായി പ്രസിഡന്റ് പറഞ്ഞു. ഗ്രാമീണ മേഖലയില്‍ 2024 ഓടെ സമ്പൂര്‍ണ കുടിവെള്ള വിതരണം ലക്ഷ്യമിടുന്ന  കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ്  ജലജീവന്‍ മിഷന്‍. 

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ് ദാസ് അധ്യക്ഷനായി.  വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.എസ് സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരിത സുജി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date