Skip to main content

തെരുവ് നായ ശല്യം : ജില്ലാതല മേല്‍നോട്ട സമിതി രൂപീകരിച്ചു

തെരുവു നായ ശല്യത്തിന് പരിഹാരം കാണുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല മേല്‍നോട്ട സമിതി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായും തദ്ദേശസ്വയംഭരണ വകുപ്പ ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറായുമുളള സമിതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഉപാധ്യക്ഷനും  ജില്ലാ മൃഗ സംരക്ഷണ ആഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ എന്നിവര്‍ അംഗങ്ങളുമാണ്. ജില്ലാ മൃഗ സംരക്ഷണ ആഫീസര്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ നോഡല്‍ ആഫീസറായി പ്രവര്‍ത്തിക്കും. സമിതിയുടെ ആദ്യ യോഗം ഇന്ന് (വ്യാഴം) വൈകീട്ട് 4.30 ന് കളക്‌ട്രേറ്റില്‍ ചേരും.

date