Skip to main content

സംസ്ഥാന ഭിന്നശേഷി അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിന്റെ 2022 ലെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖല, പൊതു മേഖലയില്‍ ജോലി ചെയ്യുന്ന മികച്ച ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന തൊഴില്‍ ദായകരായ സ്ഥാപനങ്ങള്‍ക്കും, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങള്‍ക്കും അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് www.swd.kerala.gov.in എന്ന വെബ്‌സൈറ്റിലോ ജില്ലാ സാമൂഹ്യനീതി ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍: 04936 205307. 

date