പി ഡബ്ല്യു ഡി കോംപ്ലക്‌സ്: ഒന്നാം ഘട്ട പൂർത്തീകരണോദ്ഘാടനം വ്യാഴാഴ്ച
കണ്ണൂർ നഗരത്തിൽ നിർമ്മിക്കുന്ന പി ഡബ്ല്യു ഡി കോംപ്ലക്‌സിന്റെ ഒന്നാം ഘട്ട പ്രവൃത്തി പൂർത്തീകരണോദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് സെപ്റ്റംബർ 15ന് നിർവഹിക്കും. പി ഡബ്ല്യു ഡി ഓഫീസ് പരിസരത്ത് രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും. കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, എംപിമാരായ കെ സുധാകരൻ, ഡോ വി ശിവദാസൻ, അഡ്വ പി സന്തോഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളാവും.
കെട്ടിട നിർമ്മാണത്തിനായി രണ്ടു കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ആറ് നിലകളിലായി വിഭാവനം ചെയ്ത കോംപ്ലക്‌സിന്റെ ഒന്നാം ബ്ലോക്കിന്റെ അടിത്തറയും താഴത്തെ നിലയുമാണ് പൂർത്തീകരിച്ചത്. 2020 ജനുവരി ഒമ്പതിനാണ് പ്രവൃത്തി ആരംഭിച്ചത്. 5350 ചതുരശ്ര അടിയുള്ള താഴെ നിലയിൽ പാർക്കിംഗ്, ലോബി, സ്റ്റേഷനറി, യു പി എസ് റൂം, ടോയ്‌ലറ്റ്, ലിഫ്റ്റ്, ഇലക്ട്രിക്കൽ റൂം എന്നിവയാണുള്ളത്
- Log in to post comments