Skip to main content

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ ഈ  അദ്ധ്യയനവര്‍ഷത്തേക്ക് ഡെമോണ്‍സ്ട്രറ്റര്‍ (സിവില്‍) ഡെമോണ്‍സ്ട്രറ്റര്‍ (വുഡ് & പേപ്പര്‍) ഡെമോണ്‍സ്ട്രറ്റര്‍ (ഇലക്‌ട്രോണിക്‌സ്) എന്നീ തസ്തികയിലേക്ക് താല്‍ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത അതാത് വിഷയങ്ങളില്‍ ഡിപ്ലോമ. അപേക്ഷകര്‍ ബയോഡാറ്റാ, മാര്‍ക്ക്‌ലിസ്റ്റ്, യോഗ്യത, പ്രവ്യത്തിപരിചയം, അധിക യോഗ്യതയുണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 16 ന് രാവിലെ 10 ന് കോളേജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം.

കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ ഈ അദ്ധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ മാത്തമാറ്റിക്‌സിൽ  ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കാന്‍ പാനല്‍ തയ്യാറാക്കുന്നതിന് എം എസ് സി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ, മാര്‍ക്ക്‌ലിസ്റ്റ്, യോഗ്യത, അധികയോഗ്യതയുണ്ടെങ്കില്‍ അത്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ സെപ്റ്റംബര്‍ 16 ന് രാവിലെ 10 ന് ഹാജരാകണം

date