അറിയിപ്പുകള്‍
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ.എന്‍ജിനീയറിങ് കോളേജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഐടി ലാബിലെ ടൂറിസം ടെസ്റ്റിംഗ് മെഷീന്‍ കാലിബറേറ്റ് ചെയ്യുന്നതിനു ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 28 ഉച്ചയ്ക്ക് രണ്ടുമണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2383210, 0495 2383220. Office@geckkd.ac.in, principal@geckkd.ac.in.
ആട് വളര്‍ത്തലില്‍ പരിശീലനം
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സെപ്തംബര്‍ 17 ന് രാവിലെ 10 മുതല്‍ 4 വരെ പരിശീലനം ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്- 0491 2815454, 9188522713.
വാട്ടര്‍ ചാര്‍ജ്- കണക്ഷനുകള്‍ വിഛേദിക്കും.
വാട്ടര്‍ അതോറിറ്റി കോഴിക്കോട് ഡിവിഷനുകീഴില്‍ ആറുമാസത്തിലേറെയായി വാട്ടര്‍ ചാര്‍ജ് അടക്കാത്ത ഉപഭോക്താക്കളുടെ കണക്ഷനുകള്‍ വിഛേദിക്കുന്ന നടപടികള്‍ പുനഃരാരംഭിച്ചു. വാട്ടര്‍ ചാര്‍ജ് കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്ക് ബില്‍ തുക സംബന്ധിച്ച പരാതികളുണ്ടെങ്കില്‍ സെപ്തംബര്‍ 30 വരെ വാട്ടര്‍ അതോറിറ്റി നടപ്പാക്കിയിട്ടുള്ള ആംനസ്റ്റി പദ്ധതിയിലെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കാം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370584. eephdkkd@gmail.com.
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് 50,000 രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് 2022-23 വര്‍ഷത്തില്‍ പഠനമുറി, ഭവന പുനരുദ്ധാരണം, ടോയ്‌ലറ്റ്, കൃഷിഭൂമി, സ്വയംതൊഴില്‍ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30ന് വൈകുന്നേരം 5 മണിവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04952370379, 2370657. ddosckkd@gmail.com.
റേഷന്‍ കാര്‍ഡ്: ബിപിഎല്‍ അപേക്ഷകള്‍ സ്വീകരിക്കും
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനേതര റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) മുന്‍ഗണന വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ (അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ) സെപ്തംബര്‍ 13 മുതല്‍ 30 വരെ വീണ്ടും സ്വീകരിക്കും.
- Log in to post comments